തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി പറഞ്ഞു. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ് എസ് എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷിന്റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു. യുട്യൂബ് ചാനലുകാരും ട്യൂഷന്‍ സെന്ററുകളും താത്കാലിക ലാഭത്തിനായാണ് ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. ചോര്‍ത്തിയവര്‍ വലിയ നേട്ടമായി യൂട്യൂബ് ചാനലുകളില്‍ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട.
പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുണ്ടാകും. ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തുന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും. ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിലവില്‍ നിയന്ത്രണം ഉണ്ട്. പലര്‍ക്കും എതിരെ നടപടി എടുത്തിട്ടുണ്ട്. ഇത്തരക്കാരുടെ കണക്കുകള്‍ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
<br>
TAGS : QUESTION PAPER LEAKE
SUMMARY : Christmas exam question paper leak incident; The Education Department has started an investigation
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…