ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.
ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിർത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കള്‍ക്ക് അയച്ചത്. തുടർന്ന് ഇവർ കലക്ടർക്കു പരാതി നല്‍കുകയായിരുന്നു.
TAGS : TAMILNADU
SUMMARY : The headmistress taped the mouths of students for speaking in class
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…