ബെംഗളൂരു: ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസെടുത്തു. ജയനഗറിലെ സ്വകാര്യ കോളേജിൽ തിങ്കളാഴ്ചയാണ് സംഭവം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഷബാന (44) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയിൽ വച്ച് പത്തിലധികം ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
രാവിലെ 9.45 ഓടെ ഷബാന ക്ലാസ്സ്‌മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. കോളേജ് പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ചേർന്ന് തന്നെ ഉപദ്രവിച്ചതായും ഇതാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്നുമാണ് ഷബാന പോലീസിനോട് പറഞ്ഞത്. എന്നാൽ പരാതി നൽകുന്നതിന് പകരം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു.
TAGS: BENGALURU | SUICIDE ATTEMPT
SUMMARY: College professor booked for suicide attempt in classroom
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…