കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ പള്‍സര്‍ സുനി രംഗത്ത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപാണെന്നാണ് പള്‍സർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി വ്യക്തമാക്കുന്നുണ്ട്.
മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പള്‍സർ സുനി പറഞ്ഞു. നിലവില്‍ പരോളിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയായ പള്‍സർ സുനി ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പള്‍സർ സുനിയുടെ ഈ വെളിപ്പെടുത്തല്‍.
2017 ഫെബ്രുവരി പതിനേഴിനാണ് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെ നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
അതേസമയം, ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പല സാക്ഷികളെയും ഇനിയും വിസ്തരിക്കാനുണ്ടെന്നും താനുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് വിചാരണ സങ്കീര്‍ണമാക്കിയതെന്നും ചൂണ്ടിക്കാട്ടി സുനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
TAGS : PULSAR SUNI
SUMMARY : Dileep himself gave the quotation; 1.5 crores offered, 80 lakhs still to be received: Pulsar Suni reveals
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…