Categories: KERALATOP NEWS

ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു

ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു. പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം സംഭവിച്ചത്.

വീടിനടുത്തുള്ള ക്വറിക്ക് അരികിലൂടെ സംസാരിച്ച് നടന്നു പോകുന്നതിനിടെ മേഘജ് കാല്‍ വഴുതി വീഴുകയായിരുന്നു. മേഘജിനെ രക്ഷിക്കാന്‍ ശ്രമിച്ച അഭയ്യും ഒപ്പം വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് കണ്ട സമീപവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കോങ്ങാട് അഗ്‌നിശമന സേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് 12.30 ഓടെ അഭയ്‌യുടെയും മൃതദേഹം കണ്ടെടുത്തു. ക്വാറിയില്‍ 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുലാപ്പറ്റ എം.എന്‍.കെ.എം സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ് മേഘജ്. നെഹ്റു കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്.

Savre Digital

Recent Posts

കോണ്‍ഗ്രസിന് വൻതിരിച്ചടി; വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…

9 minutes ago

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി ചുമതലയേറ്റു

പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…

57 minutes ago

11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയില്‍

കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…

2 hours ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…

3 hours ago

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…

4 hours ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…

5 hours ago