Categories: KERALATOP NEWS

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം

ക്ഷേത്രങ്ങളിലെ പൂജയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാല്‍ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്. ഇതിനു മുമ്പാണു ബോർഡ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണു നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണു മരണമെന്നാണു പ്രാഥമിക നിഗമനം.

Savre Digital

Recent Posts

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

4 minutes ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

35 minutes ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

39 minutes ago

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ…

51 minutes ago

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

1 hour ago

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

2 hours ago