Categories: KARNATAKATOP NEWS

ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ചു; പൂജാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ച പൂജാരിക്ക് സസ്പെൻഷൻ. ബെള്ളാരി ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലാണ് കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തോഗുദീപയുടെ ചിത്രം പതിപ്പിച്ചത്.

കർണാടക ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ആണ് മല്ലിക എന്നറിയപ്പെടുന്ന മല്ലികാർജുൻ സ്വാമിയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു ഉത്തരവിട്ടതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

മല്ലികാർജുനയെ ക്ഷേത്ര ചുമതലകളിൽ നിന്ന് സർക്കാർ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും ക്ഷേത്രസന്ദർശകരും വകുപ്പിന് നിവേദനം സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൻ്റെ പവിത്രതയെ അവഹേളിച്ചതായും പരാതിയുണ്ട്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി കൊലക്കേസിലാണ് ദർശൻ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേർ അറസ്റ്റിലായത്.

TAGS: KARNATAKA | SUSPENSION
SUMMARY: Temple priest suspended over placing darshan photos near to diety

Savre Digital

Recent Posts

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…

58 minutes ago

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…

2 hours ago

ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…

2 hours ago

പലിശക്കാരന്റെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…

3 hours ago

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…

4 hours ago

അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു; 71 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…

4 hours ago