ബെംഗളൂരു: ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ച പൂജാരിക്ക് സസ്പെൻഷൻ. ബെള്ളാരി ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലാണ് കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തോഗുദീപയുടെ ചിത്രം പതിപ്പിച്ചത്.
കർണാടക ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ആണ് മല്ലിക എന്നറിയപ്പെടുന്ന മല്ലികാർജുൻ സ്വാമിയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു ഉത്തരവിട്ടതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.
മല്ലികാർജുനയെ ക്ഷേത്ര ചുമതലകളിൽ നിന്ന് സർക്കാർ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും ക്ഷേത്രസന്ദർശകരും വകുപ്പിന് നിവേദനം സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൻ്റെ പവിത്രതയെ അവഹേളിച്ചതായും പരാതിയുണ്ട്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി കൊലക്കേസിലാണ് ദർശൻ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേർ അറസ്റ്റിലായത്.
TAGS: KARNATAKA | SUSPENSION
SUMMARY: Temple priest suspended over placing darshan photos near to diety
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…