ബെംഗളൂരു: ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു ശ്രീരംഗപട്ടണ താലൂക്കിലെ ഹുഞ്ജനകെരെ ഗ്രാമത്തിലാണ് സംഭവം. ജിഷ്ണുവാണ് മരിച്ചത്. കാർത്തിക തിങ്കൾ പ്രമാണിച്ച് വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ചെന്നകേശവ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ജിഷ്ണു.
ക്ഷേത്രത്തിന് സമീപം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (മിംസ്) ജിഷ്ണുവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പലതവണ ക്ഷേത്ര കമ്മിറ്റിയോട് പരാതിപ്പെട്ടിട്ടും ഗേറ്റ് ശരിയാക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വിഷ്ണുവിന്റെ രക്ഷിതാക്കൾ പരാതി നൽകി.
TAGS: KARNATAKA | DEATH
SUMMARY: Five-year-old boy dies after temple gate falls on him
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…