തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയാറാക്കുന്ന സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിന് വൈകിട്ട് 6.15നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപിടിത്തമുണ്ടായത്. സിലിണ്ടറിന്റെ വാല്‍വില്‍ നിന്നാണ് പാചകവാതകം ചോർന്നത്. ഉമാദേവിയാണ് മരിച്ച ജയകുമാരൻ നമ്പൂതിരിയുടെ ഭാര്യ. മക്കള്‍: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.
TAGS : THIRUVANATHAPURAM | TEMPLE
SUMMARY : Kilimanoor temple fire: Burned temple Melshanti dies while undergoing treatment
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…
ബെംഗളൂരു: ബെംഗളൂരു -ബല്ലാരി റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്റ്റാര്‍ എയര്‍ കമ്പനിയാണ് നവംബര്‍ ഒന്നു മുതല്‍ ബെംഗളൂരു…
ബെംഗളൂരു: ദീപാവലി തിരക്ക് നേരിടാന്‍ ബുധനാഴ്ച ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. വണ്‍വേ ട്രെയിന്‍ നമ്പര്‍…