ബെംഗളൂരു: ചിക്കൊടിയിൽ ക്ഷേത്രമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ദേഹാസ്വാസ്ഥ്യം. കേരൂർ വില്ലേജിലെ ബാലുമാമ ക്ഷേത്രത്തിലെ മേളയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചയുടൻ തന്നെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ അന്നദാനവുമായി മേളയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഇരുന്നൂറോളം പേർക്ക് നൽകുകയായിരുന്നു.
30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും 10 പേർ കേരൂരിലെ പ്രാഥമിക കേന്ദ്രത്തിലും 15 പേർ യക്‌സംബ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…
ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…
ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിര്‍ദേശം. മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകളുടെ സമയം…