ബെംഗളൂരു: ചിക്കൊടിയിൽ ക്ഷേത്രമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ദേഹാസ്വാസ്ഥ്യം. കേരൂർ വില്ലേജിലെ ബാലുമാമ ക്ഷേത്രത്തിലെ മേളയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് അസുഖം ബാധിച്ചത്. എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചയുടൻ തന്നെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ അന്നദാനവുമായി മേളയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഇരുന്നൂറോളം പേർക്ക് നൽകുകയായിരുന്നു.
30 പേരെ ചിക്കോടി സർക്കാർ ആശുപത്രിയിലും 10 പേർ കേരൂരിലെ പ്രാഥമിക കേന്ദ്രത്തിലും 15 പേർ യക്‌സംബ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ബെംഗളൂരു: നിയമസഭയിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവും മുൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 31-ന് യലഹങ്ക ഡോ.ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. ഐഎസ്ആർഒ…
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന്…
കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവ് നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാമ്പയിൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30,…
പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ…