കണ്ണൂർ: അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്കു വീണ് പൊട്ടി അഞ്ചുപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം. ക്ഷേത്രം ഭാരവാഹികളായ അഞ്ചുപേര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്.
ഇന്ന് പുലര്‍ച്ചെ നീര്‍ക്കടവിലെ മുച്ചിരിയന്‍ കാവിലാണ് അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ പതിച്ച് പൊട്ടിയത്. തെങ്ങില്‍ കയറുന്ന ബെപ്പിരിയന്‍ തെയ്യത്തിന് പ്രസിദ്ധമായ മുച്ചിരിയന്‍ വയനാട്ടുകുലവന്‍ കാവിലാണ് അപകടം ഉണ്ടായത്. തെയ്യം ഇറങ്ങുന്ന നേരത്ത് ക്ഷേത്രത്തിനു സമീപത്ത് പൊട്ടിക്കുകയായിരുന്ന അമിട്ടുകളിലൊന്ന് തെറിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ വീഴുകയായിരുന്നു.
എന്നാല്‍, ക്ഷേത്രാചാരത്തിന്റെ ഭാഗമായല്ല, വെടിക്കെട്ട് നടന്നതെന്നാണ് ഭാരവാഹികളുടെ വാദം. ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാവിലെ തെയ്യം ചടങ്ങുകള്‍ നിര്‍ത്തിവച്ചു.
TAGS : LATEST NEWS
SUMMARY : Five injured in explosion during temple festival; case filed against ten
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…