കടയ്ക്കൽ (കൊല്ലം): കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. ഇന്നലെയാണ് ഗാനമേള നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പോലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശിയായ പ്രതിൻ എന്ന വ്യക്തിയും പോലീസില്‍ പരാതി നൽകി.
അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത പരിപാടിയിൽ വിപ്ലവ ഗാനം പാടിയത് ഏറെ വിവാദമാവുകയും, സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കടയ്ക്കൽ പോലീസ്, ഗായകൻ അലോഷിയെ ഉൾപ്പെടെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതേ പോലീസ് സ്റ്റേഷനിൽ പുതിയ പരാതി എത്തിയിരിക്കുന്നത്.
<BR>
TAGS : RSS | KOLLAM NEWS
SUMMARY : Complaint alleging that RSS sang the Gana Geetham at the festival in Kollam
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…