Categories: KERALATOP NEWS

ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. സാജിത കെ.എ, ഷീജ കുമാരി ജി. ഭാര്‍ഗവി പി, ലീല കെ, രജനി കെ, നസീദ് എന്നിവരെയാണ് സസ്‌പെന്‍ഡ്‌ ചെയ്തത്.

ഓഫീസർ മുതൽ ഓഫീസ് അസിസ്റ്റന്റ്, പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പെൻഷൻ തട്ടിപ്പിൽ നടപടിയെടുത്തത്. കാസറഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ ഓഫീസ് അറ്റന്റന്റ്, പത്തനംതിട്ട ഓഫീസിലെ പാർട് ടൈം സ്വീപ്പർ, വടകരയിലെ വർക്ക് സൂപ്രണ്ട്, മീനങ്ങാടി ഓഫീസിലെ പാർട് ടൈം സ്വീപ്പർ, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട് ടൈം സ്വീപ്പർ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബിലെ സ്വീപ്പർ എന്നിവർക്കെതിരെയാണ് നടപടി.

ധനവകുപ്പ് സംസ്ഥാനവകുപ്പ് ജീവനക്കാരിലെ ഒരു വിഭാഗം സാമൂഹ്യക്ഷേമ സുരക്ഷാ പെൻഷനിലെ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാനുള്ള മാർഗനിർദേശങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണം എന്ന് ശിപാർശ ചെയ്തു. ഒപ്പം തന്നെ 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണം എന്ന നിർദേശവും നൽകിയിരുന്നു.
<BR>
TAGS : SUSPENSION
SUMMARY : Welfare pension fraud; Six officials were suspended

Savre Digital

Recent Posts

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴിഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

13 minutes ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

1 hour ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

2 hours ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

3 hours ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

3 hours ago

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…

3 hours ago