തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു അടുത്ത ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. അതേസമയം രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ ബാക്കിയാണ്.
ക്ഷേമപെൻഷൻ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാരിന്റെ നടപടി. പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉൾപ്പെടെ ഇടതുമുന്നണി യോഗത്തിൽ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെൻഷൻ വൈകുന്നതെന്നായിരുന്നു സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. എൽഡിഎഫ് യോഗത്തിൽ സിപിഐതന്നെ വിമർശനവുമായി രംഗത്തുവന്നതോടെ വേഗത്തിൽതന്നെ പെൻഷൻ നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു
6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്.
The post ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…
ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…