Categories: KERALATOP NEWS

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം

തിരുവനന്തപുരം:  സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു അടുത്ത ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. അതേസമയം രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ ബാക്കിയാണ്.

ക്ഷേമപെൻഷൻ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാരിന്റെ നടപടി. പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉൾപ്പെടെ ഇടതുമുന്നണി യോഗത്തിൽ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെൻഷൻ വൈകുന്നതെന്നായിരുന്നു സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. എൽഡിഎഫ് യോഗത്തിൽ സിപിഐതന്നെ വിമർശനവുമായി രംഗത്തുവന്നതോടെ വേഗത്തിൽതന്നെ പെൻഷൻ നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു

6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.

The post ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; കൊട്ടാരക്കരയിലെ ഡോക്‌ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…

29 minutes ago

സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ ഓപ്പറേഷൻ ‘സൈ-ഹണ്ട്‌’; 263 പേർ പിടിയിൽ, 125 പേർ നിരീക്ഷണത്തിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ്‌ നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത്‌ 382 കേസുകൾ. 263 പേർ…

41 minutes ago

ആശപ്രവർത്തകർ രാപകൽ സമരം അവസാനിപ്പിക്കും; നാളെ വിജയപ്രഖ്യാപനം, ഇനി പ്രതിഷേധം ജില്ലകളിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…

2 hours ago

ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു; നാല് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ…

2 hours ago

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദര്‍ശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…

3 hours ago