കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതല്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷന് ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്‌ആർടിസി അറിയിച്ചു.
കെഎസ്‌ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്‌ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക.
അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു മെസ്സേജ് വരുന്നതാണ്. പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭ്യമാകുന്നതാണ്.
തുക അടക്കേണ്ട നിര്‍ദ്ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്. ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് SMS വഴി അറിയാവുന്നതാണ്. വിദ്യാര്‍ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്.
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…