ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹലസുരു തടാകത്തിനോട് ചേര്‍ന്നുള്ള കല്യാണി തീര്‍ത്ഥത്തില്‍ സംഘടിപ്പിക്കുന്ന പിതൃതര്‍പ്പണം ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3ന് മഹാഗണപതി ഹോമത്തോടും, മഹാവിഷ്ണു പൂജയോടും കൂടി ആരംഭിക്കും. ചടങ്ങുകള്‍ക്ക് ചേര്‍ത്തല പുല്ലേരി ഇല്ലം ശ്രീകുമാര്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ തീര്‍ത്ഥകരയില്‍ നിന്ന് ലഭിക്കുന്നതാണ്. ബലി തര്‍പ്പണത്തിനു ശേഷം പ്രഭാത ഭക്ഷണത്തിനുള്ള വ്യവസ്ഥകളും ഏര്‍പെടുത്തിയിട്ടുണ്ട്. തര്‍പ്പണത്തിനുള്ള കൂപ്പണുകള്‍ കെഎന്‍എസ്എസിന്റെ എല്ലാ കരയോഗം ഓഫീസില്‍ നിന്നും ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്നും തീര്‍ത്ഥകരയില്‍ അന്നേ ദിവസവും ലഭിക്കുന്നതാണ്.
ഹലസുരുവിനു പുറമെ ബൊമ്മനഹള്ളി, മൈസൂരു, മംഗളുരു, ശിവമോഗ, ബെല്ലാരി കരയോഗങ്ങളുടെ നേതൃത്വത്തിലും ബലി തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജന സെക്രട്ടറി ആര്‍ മനോഹര കുറുപ്പ് അറിയിച്ചു. ഫോണ്‍ : 9449653222, 9448486802,9448771531, 9342503626.
<BR>
TAGS : KNSS
SUMMARY : Karkataka Vavu Balitarpanam on 3rd August
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…