ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ -സ്റ്റേയ്ഡ് പാലത്തിൻ്റെ നിർമാണം ശിവമോഗയിൽ പുരോഗമിക്കുന്നു. സാഗര താലൂക്കിലെ അംബര ഗോഡ്ലുവിനേയും തുമാരിയേയും ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നീളം 2.44 കിലോമീറ്ററാണ്. 423 കോടി രൂപയാണ് നിർമാണ ചെലവ്. 17 തൂണുകളും രണ്ട് അബട്ട്മെന്റുകളും ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം.
തുമാരിയിൽ നിന്നോ സാഗർ ടൗണില്‍ നിന്നോ പ്രശസ്തമായ സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രത്തിലേക്ക് എത്താന്‍ നിലവില്‍ ഏകദേശം 80 കിലോമീറ്റർ സഞ്ചരിക്കണം. കേബിൾ -സ്റ്റേയ്ഡ് പാലം യാഥാർഥ്യമാകുന്നതോടെ ദൂരം പകുതിയായി കുറയും. ഉഡുപ്പി ജില്ലയിലെ കൊല്ലൂരിനും സാഗർ ജില്ലയ്ക്കുമിടയിലുള്ള യാത്ര സമയവും ഗണ്യമായി കുറയും. പ്രദേശങ്ങളിലെ വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വുണ്ടാകും.
2018- ഫെബ്രുവരി 18 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പാലത്തിൻ്റെ നിർമാണത്തിന് തറക്കല്ലിട്ടത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മെയ് അവസാനമോ ജൂൺ ആദ്യവാരത്തിലോ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിൻ്റെ അസ്ഫാൽറ്റ് ജോലികൾ അടക്കമുള്ള ജോലികള്‍ തകൃതിയായി നടക്കുകയാണ്.
<br>
TAGS : CABLE STAYED BRIDGE | SHIVAMOGGA
SUMMARY : Construction of Karnataka’s longest cable-stayed bridge in progress at Shivamogga; Inauguration in two months
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…