ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ് 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരു അർബനിലും തീരദേശ ജില്ലകളിലും മെയ് 15 വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 12 മുതൽ 16 വരെ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ മെയ് 13, 14 തീയതികളിൽ അതിശക്തമായ മഴ ലഭിച്ചേക്കും.
മെയ് 15 മുതൽ 22 വരെ, കർണാടകയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. നിലവിൽ കർണാടകയിലെ മിക്ക ജില്ലകളിലും പരമാവധി താപനില 30-36 ഡിഗ്രി സെൽഷ്യസ് ആണ്. ഏപ്രിലിൽ കർണാടകയിൽ 33 ശതമാനം അധിക വേനൽ മഴ ലഭിച്ചിരുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് സാധാരണയിൽ കൂടുതൽ മഴ സംസ്ഥാനത്ത് ലഭിച്ചേക്കുമെന്നും ഐഎംഡി അറിയിച്ചു.
TAGS: KARNATAKA | RAIN
SUMMARY: Heavy rainfall predicted in State till may 16
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…