ബെംഗളൂരു: കേരള, തമിഴ്നാട് വനം വകുപ്പുമായി സഹകരിച്ച് ആനകളുടെ കണക്കെടുക്കാനൊരുങ്ങി കർണാടക സർക്കാർ. മെയ് 23 മുതൽ 25 വരെ മൂന്നു ദിവസമാണ് കണക്കെടുപ്പ് നടക്കുന്നത്. കർണാടകയിലെ 65 ഫോറസ്റ്റ് റേഞ്ചുകളിലും 563 ബീറ്റുകളിലുമായി നടക്കുന്ന കണക്കെടുപ്പിൽ 1689 ഉദ്യോഗസ്ഥർ പങ്കെടുക്കും.
കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി കർണാടക – കേരള അതിർത്തികളിൽ ആനകളുടെ അക്രമണം രൂക്ഷമായി നടക്കുന്നുണ്ട്. നിരവധി പേരുടെ ജീവനാണ് ആനകളുടെ അക്രമണത്തിൽ നഷ്ടമായത്. ഇക്കാരണത്താൽ ആനകളുടെ എണ്ണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ഇതുവരെ 22 പേരാണ് കർണാടകയിൽ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആനയും മനുഷ്യനും തമ്മിലുള്ള ഈ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യവും നീലഗിരി മേഖലയിലുള്ള ആനകളുടെ നീക്കങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും കേരളവും കർണാടകയും തമിഴ്നാടും ചേർന്ന് ഒരു അന്തർസംസ്ഥാന കോർഡിനേഷൻ കമ്മിറ്റിക്ക് (ഐസിസി) രൂപം നൽകിയിരുന്നു. നിലവിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് അതിർത്തികളിലുള്ള കർണാടകയിലെ പത്ത് ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടക്കുന്നത്. നേരിട്ടുള്ള കണക്കെടുപ്പാണ് മെയ് 23-ന് നടക്കുക.
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…