ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ചു. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കി ഉയർത്തിയതായി സർക്കാർ അറിയിച്ചു. മറ്റ് അലവൻസുകൾ ചേർത്ത് നിലവിൽ ഒരു എംഎൽഎയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപ മാസം ലഭിക്കുന്നുണ്ട്. ശമ്പള വർധനവ് പ്രാബല്യത്തിൽ വരുന്നതോടെ ഇത് അഞ്ച് ലക്ഷത്തോളമായി ഉയരും.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ, എംഎൽസിമാർ എന്നിവരുടെ ശമ്പളമാണ് വർധനവാണ് പ്രഖ്യാപിച്ചത്. എംഎൽഎമാരുടെ ശമ്പള വർധനവ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. സംസ്ഥാന നിയമസഭാംഗങ്ങളുടെ ശമ്പളം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശം കർണാടക സർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റിയും നിയമസഭാംഗങ്ങളുടെയും (എംഎൽഎ) മന്ത്രിമാരുടെയും ശമ്പളത്തിൽ 50 ശതമാനം വർധനവ് അനുവദിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി അടുത്തിടെ നടന്ന ഒരു യോഗത്തിൽ ശമ്പള വർധനവ് അംഗീകരിച്ചു.
ഇതോടെ സ്പീക്കർക്ക് 75,000 രൂപ മുതൽ 1,25,000 രൂപ വരെ, മുഖ്യമന്ത്രിക്ക് 75,000 രൂപ മുതൽ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവിന് 60,000 രൂപ മുതൽ 80,000 രൂപ വരെ, ചീഫ് വിപ്പിന് 50,000 രൂപ മുതൽ 70,000 രൂപ വരെ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർക്ക് 40,000 രൂപ മുതൽ 80,000 രൂപ വരെയാണ് ശമ്പള വർധനവ് ലഭിക്കുക.
TAGS: KARNATAKA | SALARY
SUMMARY: Karnataka Govt approves salary hike for mla
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…