ബെംഗളൂരു: കർണാടകയില്‍ വീണ്ടും മങ്കി പോക്സ് (എം-പോക്സ്) കേസ് റിപ്പോർട്ട് ചെയ്തു. ദുബായിലേക്ക് യാത്ര ചെയ്ത 40 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ എം-പോക്സ് കേസാണിത്.
യാത്ര ചരിത്രം ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷവും സംസ്ഥാനത്ത് എം-പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര പശ്ചാത്തലമുള്ളവർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവ പിന്നീട് ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യത്തെ എംപോക്സ് കേസ് 2024 സെപ്റ്റംബറിലാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം കേരളത്തിൽ രണ്ട് എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
TAGS: KARNATAKA | MONKEY POX
SUMMARY: Monkey pox reported in Karnataka
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…