ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പിലാക്കും.
വിജയശതമാനം വർധിപ്പിക്കാൻ ഇത്തവണ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് രണ്ടു തവണ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താനും അവസരം നൽകും. എന്നാൽ, അടുത്ത വർഷം മൂന്നു പരീക്ഷകൾ നടത്തുന്നത് തുടരുമെങ്കിലും ഗ്രേസ് മാർക്ക് നൽകില്ല.-മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
ന്യൂഡല്‍ഹി: നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍,…
ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ്…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക…
ബെംഗളൂരു: സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുനിയയിൽ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…