ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള പ്രായപരിധിയിൽ ഇളവ് വരുത്തി സർക്കാർ. രക്ഷിതാക്കളുടെ തുടർച്ചയായ അഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. 2025-26 അധ്യയന വർഷത്തേക്ക് പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. 2025 ജൂൺ ഒന്നിന് അഞ്ച് വയസ്സും അഞ്ച് മാസവും പ്രായമുള്ള കുട്ടികൾക്ക് ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടാം. എന്നാൽ 2026-27 അധ്യയന വർഷം മുതൽ, കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതിന് ജൂൺ ഒന്നിന് ആറ് വയസ്സ് പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധിയിൽ ഇളവുണ്ടെങ്കിലും, ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതിന് മുൻപ് കുട്ടികൾ അപ്പർ കിന്റർഗാർട്ടൻ (യുകെജി) പൂർത്തിയാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇളവ് താൽക്കാലികമാണെന്നും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അക്കാദമിക് പദ്ധതികളെ തടസ്സപ്പെടുത്താതെ സുഗമമായ മാറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ജൂൺ ഒന്നിന് ആറ് വയസ്സായി നിജപ്പെടുത്തിയിരുന്നു.
TAGS: KARNATAKA | SCHOOL
SUMMARY: Karnataka relaxes rule of minimum 6 years of age for admission to class 1
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…