ബെംഗളൂരു: കർണാടകയിലെ എല്ലാ ട്രെക്കിംഗ് റൂട്ടുകളിലും ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കുമെന്ന് വനം -പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു. ജൂലൈ മൂന്നാം ആഴ്ച മുതൽ ഓൺലൈൻ ബുക്കിങ് പ്രാബല്യത്തിൽ വരും. മംഗളൂരു സർക്കിളിലെ കുദ്രേമുഖ്, നേത്രാവതി, മറ്റ് ട്രെക്കിംഗ് കൊടുമുടികൾ എന്നിവയ്ക്കായി വകുപ്പ് ഇതിനകം ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒറ്റ വെബ്‌സൈറ്റിൽ എല്ലാ ട്രെക്കിംഗ് സ്ഥലങ്ങൾക്കും ഓൺലൈൻ ബുക്കിംഗ് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. ബുക്കിംഗ് സംവിധാനത്തിലെ ക്രമക്കേടുകൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം കർണാടകയിൽ 5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നതെന്നും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വിശദമാക്കി. ഇതിനായി 100 കോടി രൂപ അധികമായി നൽകുമെന്ന് സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TREKKING
SUMMARY: Karnataka to launch statewide online booking for trekking routes by July
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…