ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ്. ഈ വർഷം ജൂലൈ 15 വരെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 487 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി മുതൽ ഇതുവരെ 10,449 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇവയിൽ 358 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഡെങ്കിപ്പനി മൂലമുള്ള സംസ്ഥാനത്തെ മൊത്തം മരണ സഖ്യ എട്ട് ആണ്. ബിബിഎംപി പരിധിയിൽ 3,770 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചിക്കമഗളൂരു (621), മൈസൂരു (562) എന്നിവിടങ്ങളിലും കേസുകളിൽ വർധന രേഖപ്പെടുത്തുന്നുണ്ട്.
ഡെങ്കിപ്പനി വ്യാപനം തടയാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും മഴക്കാലം അവസാനിക്കുന്നത് വരെ അടുത്ത രണ്ട് മാസത്തേക്കെങ്കിലും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നിർദേശിച്ചു.
TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue cases in Karnataka cross 10,000 mark
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…