ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന റാപ്പിഡോ, ഉബർ, മറ്റ് ബൈക്ക് ടാക്സി സർവീസുകൾ എത്രയും വേഗം നിർത്തിവെക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ നിയമങ്ങളും സർക്കാർ ഇറക്കുന്നതുവരെ കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിർത്തിവെക്കണമെന്ന് ഏപ്രിൽ രണ്ടിന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ ബൈക്ക് ടാക്സി സർവീസുകളും നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിർദേശിക്കുകയായിരുന്നു.
നിശ്ചിത കാലയളവിനുള്ളിൽ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് ബി.എം.ശ്യാം പ്രസാദിന്റെ ബെഞ്ച് റാപ്പിഡോ യൂബർ, ഒല തുടങ്ങിയ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരോടും ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സർക്കാർ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതുവരെ മോട്ടോർ സൈക്കിളുകൾ ഗതാഗത വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനോ അത്തരം സേവനങ്ങൾക്ക് പെർമിറ്റുകൾ നൽകാനോ ഗതാഗത വകുപ്പിന് അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
TAGS: KARNATAKA | BIKE TAXI
SUMMARY: Karnataka suspends bike taxi services
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മധു, പോള്‍ ഫ്രെഡി,…
ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന മെഗാ വടംവലി ഒക്ടോബർ 19 ന് നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ…
തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 800 രൂപയാണ് വർധിച്ചത്. ഇതോടെ നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 74000…
ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും അനന്യയുടെ അമ്മയെന്ന്…