ബെംഗളൂരു: കർണാടക ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷന് (എഫ്ഒകെഎസ്എൽഒഎഎ) കീഴിലെ ലോറി ഉടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് അസോസിയേഷന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണിത്. ഡീസൽ വില കുറയ്ക്കുക, ലോറി ഡ്രൈവർമാർ നേരിടുന്ന ടോൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 129ലധികം ലോറി ഉടമകൾ തിങ്കളാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.
ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. പാൽ കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ ട്രക്കുകളും, ലോറികളും റോഡുകളിൽ നിന്ന് മൂന്ന് ദിവസത്തേക്കാണ് വിട്ടുനിന്നത്. 24 സംസ്ഥാനങ്ങളിൽ നിന്നുള്ള 60-ലധികം ട്രാൻസ്പോർട്ട് അസോസിയേഷനുകൾ പണിമുടക്കിന് പിന്തുണ നൽകിയിരുന്നു. കൂടാതെ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ പ്രതിഷേധ സമയത്ത് കർണാടകയിലേക്ക് പ്രവേശിച്ചതുമില്ല. കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ പണിമുടക്ക് സാരമായി ബാധിച്ചു.
നിലവിൽ അസോസിയേഷൻ ഉന്നയിച്ച നിരവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിനുള്ളിൽ പ്രവേശന നിരോധനത്തെക്കുറിച്ച്, ബെംഗളൂരു പോലീസ് കമ്മീഷണറുമായി സംസാരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS: KARNATAKA | STRIKE
SUMMARY: Truckers call off strike after assurance from Karnataka govt
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…
കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…
ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…
ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…