ബെംഗളൂരു: കർണാടകയിൽ ഏപ്രിൽ 5 വരെ വേനൽചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ട്. വടക്കൻ കർണാടക ജില്ലകളിൽ താപനില 40 മുകളിൽ ആയിരിക്കുമെന്ന് സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
എന്നാൽ ഏപ്രിൽ 6 മുതൽ 8 വരെ കർണാടകയിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ബാഗൽകോട്ട്, കലബുർഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബെല്ലാരി, ബെൽഗാം, കോപ്പാൾ, ഗദഗ് ജില്ലകളിൽ താപനില 42ന് മുകളിലായിരിക്കും.
എന്നാൽ ഏപ്രിൽ 6ന് ദക്ഷിണ കന്നഡ, ഉഡുപ്പി, ബീദർ, കലബുർഗി, കുടക്, മാണ്ഡ്യ, മൈസൂരു ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരു അർബനിൽ, അടുത്ത 48 മണിക്കൂർ വരെ താപനില യഥാക്രമം 36 ഡിഗ്രി സെൽഷ്യസിന് താഴെ ആയിരിക്കും
The post കർണാടകയിൽ വേനൽചൂട് വർധിക്കുമെന്ന് റിപ്പോർട്ട് appeared first on News Bengaluru.
Powered by WPeMatico
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…