Categories: BUSINESSTOP NEWS

കർണാടകയിൽ സാന്നിധ്യം വിപുലമാക്കി ലുലു; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

ബെംഗളൂരു: ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോറായ ലുലു ഡെയ്‌ലി ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ തുറന്നു. ഗതാഗത-മുസ്റായ് വകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. എം5 മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്കപേട്ട് എംഎൽഎ ഉദയ് ബി. ഗരുഡാചാർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ഡയറക്ടർ അനന്ത് എ.വി., എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ആയിരത്തിലധികം പേർക്ക് പുതിയ തൊഴിലവസരവും പ്രാദേശിക വിപണിക്ക് പിന്തുണനൽകുന്നതുമാണ് പുതിയ സ്റ്റോർ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

ഇലക്ട്രോണിക് സിറ്റിയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് 45000ത്തോളം സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലി സമ്മാനിക്കുക.

ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ആഗോളഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു ഡെയ്‌ലിയിലുണ്ട്. വീട് – ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ലുലു ഡെയ്‌ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.
റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു ഡെയ്‌ലിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.700ലധികം പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ & സി.ഇ.ഒ. നിഷാദ് എം.എ., ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ. രജിത് രാധാകൃഷ്ണൻ, ലുലു കർണാടക റീജിയണൽ ഡയറക്ടർ ഷെരീഫ് കെ.കെ., ലുലു കർണാടക റീജിയണൽ മാനേജർ ജമാൽ കെ.പി. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
<BR>
TAGS : LULU MALL
SUMMARY : Lulu expands presence in Karnataka. fourth Lulu store opens in Bengaluru.

Savre Digital

Recent Posts

മുൻ ജമ്മു താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേർന്ന…

10 minutes ago

മണിപ്പുരിൽ സൈനികരെ ആക്രമിച്ച സംഭവം: രണ്ട് പേർ പിടിയിൽ

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ പിടിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ്…

51 minutes ago

സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍…

51 minutes ago

കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരുക്കേറ്റത്.…

1 hour ago

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക്…

1 hour ago

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…

2 hours ago