ബെംഗളൂരു: കർണാടകയിൽ സ്വർണ ഖനനത്തിനായി പുതിയ രണ്ട് ഖനികളിൽ കൂടി പര്യവേഷണം തുടരുന്നതായി കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണഖനിയായ കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) നിലവിൽ പ്രവർത്തിക്കുന്നില്ല. പകരം രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി റായ്ച്ചൂരിലെ ഹട്ടിയിലേതാണ്. ഇതിന് പുറമെയാണ് പുതിയ രണ്ട് ഖനികളിൽ കൂടി സംസ്ഥാനം പര്യവേഷണം നടക്കുന്നത്.
കില്ലർഹട്ടിയിലും ചിന്നികട്ടിയിലുമായാണ് പുതിയ ഖനികൾ ഉള്ളത്. 2024-25 ൽ കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മിനറൽസ് എക്സ്പ്ലോറേഷൻ ട്രസ്റ്റ് (എൻഎംഇടി) കമ്മീഷൻ ചെയ്യുന്ന അഞ്ച് സ്വർണ പര്യവേക്ഷണ പദ്ധതികളിൽ ഇവ രണ്ടും ഉൾപ്പെടുന്നുുണ്ട്. കില്ലർഹട്ടി സൈറ്റ് കോപ്പാൾ, റായ്ച്ചൂർ ജില്ലകളിൽ വ്യാപിച്ചുകിടക്കുമ്പോള്‍ ചിന്നിക്കട്ടി ഹാവേരി ജില്ലയിലാണ്. മറ്റ് മൂന്ന് പദ്ധതികള്‍ ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കില്ലർഹട്ടി ബ്ലോക്കിൽ റക്കണൈസൻസ് സർവേ നടന്ന് വരികയാണെന്നും, ചിന്നിക്കട്ടി ബ്ലോക്കിലെ പര്യവേക്ഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
TAGS: KARNATAKA | GOLD
SUMMARY: Government digs for gold at two new sites in Karnataka
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…