ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ബെളഗാവിയിൽ മഹാദേവ് പാട്ടീലും ദക്ഷിണ കന്നഡയിൽ നിരഞ്ജൻ സർദേശായിയുമാണ് മത്സരിക്കുന്നത്. മറാഠി അനുകൂല സംഘടനയായ എം.ഇഎസ് രജിസ്റ്റർ ചെയ്യാത്ത പാർട്ടി ആയതിനാൽ സ്വതന്ത്രരായിട്ടായിരിക്കും ഇരുവരും മത്സരിക്കുക. കർണാടകയിലെ മറാഠി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്വാധീനമുള്ള സംഘടനയാണ് എം.ഇ.എസ്. ബെളഗാവിയില്‍ 2019 ലെ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ എം.ഇ.എസ് പിന്തുണയോടെ മത്സരിച്ച ശുഭം വോൽക്കെ. 1.17 ലക്ഷം വോട്ടു നേടി മൂന്നാം സ്ഥാനം നേടിയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മൃണാൽ രവീന്ദ്ര ഹെബ്ബാൾക്കറും ബിജെപി സ്ഥാനാർഥിയായി ജഗദീഷ് ഷെട്ടാറുമാണ് ഇത്തവണ മത്സരിക്കുന്നത്. ബെളഗാവി (സൗത്ത്), ബെളഗാവി (റൂറൽ) അസംബ്ലി മണ്ഡലങ്ങളിൽ മറാഠാ സമുദായത്തിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ. ബെളഗാവി (നോർത്ത്) സെഗ്‌മെൻ്റിലും ഗണ്യമായ വോട്ടുകളുണ്ട്. എം.ഇ.എസ് രംഗത്ത് ഇറങ്ങുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയാകും.
ഉത്തര കന്നഡ ലോക്‌സഭാ സീറ്റില്‍ കോൺഗ്രസിലെ ഡോ. അഞ്ജലി നിംബാൽക്കറും ബിജെപിയുടെ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയുമാണ് മത്സരിക്കുന്നത്. സർദേശായിയുടെ സ്ഥാനാർഥിത്വം നിംബാൽക്കറിന് തലവേദനയാകാനാണ് സാധ്യത.
The post കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…