Categories: KARNATAKATOP NEWS

കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ബെളഗാവിയിൽ മഹാദേവ് പാട്ടീലും ദക്ഷിണ കന്നഡയിൽ നിരഞ്ജൻ സർദേശായിയുമാണ് മത്സരിക്കുന്നത്. മറാഠി അനുകൂല സംഘടനയായ എം.ഇഎസ് രജിസ്റ്റർ ചെയ്യാത്ത പാർട്ടി ആയതിനാൽ സ്വതന്ത്രരായിട്ടായിരിക്കും ഇരുവരും മത്സരിക്കുക. കർണാടകയിലെ മറാഠി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്വാധീനമുള്ള സംഘടനയാണ് എം.ഇ.എസ്. ബെളഗാവിയില്‍ 2019 ലെ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ എം.ഇ.എസ് പിന്തുണയോടെ മത്സരിച്ച ശുഭം വോൽക്കെ. 1.17 ലക്ഷം വോട്ടു നേടി മൂന്നാം സ്ഥാനം നേടിയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മൃണാൽ രവീന്ദ്ര ഹെബ്ബാൾക്കറും ബിജെപി സ്ഥാനാർഥിയായി ജഗദീഷ് ഷെട്ടാറുമാണ് ഇത്തവണ മത്സരിക്കുന്നത്. ബെളഗാവി (സൗത്ത്), ബെളഗാവി (റൂറൽ) അസംബ്ലി മണ്ഡലങ്ങളിൽ മറാഠാ സമുദായത്തിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ. ബെളഗാവി (നോർത്ത്) സെഗ്‌മെൻ്റിലും ഗണ്യമായ വോട്ടുകളുണ്ട്. എം.ഇ.എസ് രംഗത്ത് ഇറങ്ങുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയാകും.

ഉത്തര കന്നഡ ലോക്‌സഭാ സീറ്റില്‍ കോൺഗ്രസിലെ ഡോ. അഞ്ജലി നിംബാൽക്കറും ബിജെപിയുടെ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയുമാണ് മത്സരിക്കുന്നത്. സർദേശായിയുടെ സ്ഥാനാർഥിത്വം നിംബാൽക്കറിന് തലവേദനയാകാനാണ് സാധ്യത.

The post കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

1 minute ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

33 minutes ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

1 hour ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

2 hours ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

2 hours ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

2 hours ago