ബെംഗളൂരു: കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെയെന്ന് മന്ത്രി കെ.എച്ച്.മുനിയപ്പ. കാവേരി നദീജല തർക്കത്തിൻ്റെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ലഭ്യമായ ജലം ഇരു സംസ്ഥാനങ്ങളും പങ്കിടും.
കാവേരി നദീജലം വിട്ടുനൽകാൻ വിസമ്മതിച്ച കർണാടക സർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ അറിയിച്ചതിനു പിന്നാലെയാണ് കർണാടക മന്ത്രിയുടെ പ്രസ്താവന. വേനൽ കടുത്തതോടെ സംസ്ഥാനം രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ മെയ് മാസത്തേക്ക് 2.5 ടിഎംസി വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ കാവേരി ജല നിയന്ത്രണ സമിതി ശുപാർശ ചെയ്തതിന് പിന്നാലെയായിരുന്നു മന്ത്രി ദുരൈ മുരുകൻ്റെ പ്രസ്താവന.
കഴിഞ്ഞ ഒക്ടോബറിൽ, കാവേരി നദീതടത്തിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് പറഞ്ഞ് സിഡബ്ല്യുആർസിയുടെ നിർദ്ദേശപ്രകാരം അയൽ സംസ്ഥാനമായ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. 2023 നവംബർ 1 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ സിഡബ്ല്യുആർസി കർണാടകയോട് ശുപാർശ ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…