Categories: KARNATAKA

കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു

ബെംഗളൂരു: ചിക്കമഗളുരുവിൽ ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു. തരികെരെ താലൂക്കിലെ അജ്ജംപുര ക്രോസിനു സമീപം അർധരാത്രിയോടെയാണ് സംഭവം. സെമി സ്ലീപ്പർ കെഎസ്ആർടിസി ഐരാവത് ബസിനാണ് തീപിടിച്ചത്.

40 യാത്രക്കാരുമായി ശിവമോഗയിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ പുറകുവശത്ത് നിന്നും പുക ഉയരാൻ തുടങ്ങിയത് ശ്രദ്ധിച്ചാൽ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. അൽപസമയത്തിനുള്ളിൽ ബസിനു തീപിടിച്ച് കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

Savre Digital

Recent Posts

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാറക്ഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു

ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും…

15 minutes ago

നുഴഞ്ഞു കയറാൻ ശ്രമം; ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ…

1 hour ago

കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു;  ഒരാളുടെ നില അതീവ ഗുരുതരം

കാസറഗോഡ്: കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരാള്‍ ചികിത്സയില്‍. അമ്പലത്തറ-പോലീസ് സ്റ്റേഷൻ പരിധിയിലെ…

2 hours ago

മെെസൂരു കേരളസമാജം മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.…

2 hours ago

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലർട്ട്, ചില താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.…

3 hours ago

വ്യാജ ഡോക്ടർമാർക്കെതിരെ കര്‍ശനനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍; 5 ലക്ഷം രൂപ പിഴയും മൂന്ന് വർഷം വരെ തടവും

ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കും അനധികൃത മെഡിക്കൽ പ്രാക്ടീഷണർമാർക്കുമെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്…

3 hours ago