ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ മുഗൾഖോഡ് ക്രോസിന് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. കല്യാണ കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ദമ്പതികളായ ശങ്കരപ്പ സിദ്ധപ്പ ലക്ഷ്മേശ്വര, ശ്രീദേവി ശങ്കരപ്പ ലക്ഷ്മേശ്വര എന്നിവരാണ് മരിച്ചത്. അപകടത്തിൽ 15ലധികം യാത്രക്കാർക്ക് പരുക്കേറ്റു.
ഇവരെ മുധോളിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികിലെ സൈൻ പോസ്റ്റിൽ ഇടിക്കുകയും, എതിർദിശയിൽ നിന്ന് വന്ന ഇരുചക്രവാഹനത്തിലേക്ക് ഇടിക്കുകയുമായിരുന്നു. ചിക്കൊടിയിൽ നിന്ന് ബെംഗളൂരുവിലെക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: ACCIDENT | KARNATAKA
SUMMARY: Couple killed, several injured as bus, two-wheeler collide
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…