ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. വിജയ്നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിലെ നിന്ന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. സത്തൂർ ഗ്രാമത്തിലെ ഹനുമക്ക (45) ആണ് മരിച്ചത്. 20ഓളം പേർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. വിജയനഗർ സുത്തൂർ ഗ്രാമത്തിന് സമീപം ബസ് റോഡിൽ നിന്ന് തെന്നി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദാവൻഗരെയിൽ നിന്ന് ഹരപ്പനഹള്ളിയിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: One dead, 20 injured after a state transport bus overturns
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…