Categories: KARNATAKATOP NEWS

കർണാടക ആർ.ടി.സി. ബസുകളില്‍ ഇനി ക്യു.ആർ. കോഡ് ടിക്കറ്റ്

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ എല്ലാബസുകളിലും ക്യു.ആർ. കോഡ് വഴി ടിക്കറ്റ് എടുക്കാം. പുതിയ സംവിധാനം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. നവംബർ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലബസുകളിൽ ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയമായതോടെ എല്ലാബസിലും ഏർപ്പെടുത്താൻ കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിക്കുകയായിരുന്നു. യാത്രക്കാർക്ക് മൊബൈൽഫോണിൽ ഓൺലൈൻ പേമെന്റ് ആപ്പുപയോഗിച്ച് ഇനി മുതല്‍ ടിക്കറ്റിന് പണം നൽകാന്‍ സാധിക്കും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിലവിൽ 8941 ബസുകളിലാണ് ക്യു.ആർ. കോഡ് സംവിധാനം ലഭ്യമാക്കുന്നത്.
<BR>
TAGS : KSRTC
SUMMARY :KSRTC Launches QR Code Ticket Payment System In All Buses

 

Savre Digital

Recent Posts

ചെങ്കോട്ട സ്ഫോടനം; ഉമർ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…

21 minutes ago

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…

31 minutes ago

കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘ചിറക്’ ബെംഗളൂരുവില്‍

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…

1 hour ago

ഭൂട്ടാന്‍ വാഹനക്കടത്തു കേസ്; നടന്‍ അമിത് ചക്കാലക്കലിന് ഇഡി നോട്ടീസ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…

2 hours ago

കൊച്ചിക്ക് ആഗോള അംഗീകാരം; 2026-ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളില്‍ ഇടം

കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…

2 hours ago

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച്‌ കേരളം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…

3 hours ago