ബെംഗളൂരു : കർണാടക എസ്എസ്എൽസി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ.
ജാലഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പിയു കോളേജ്
ജാലഹള്ളി അയ്യപ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ദാസറഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പിയു കോളേജിന് മികച്ച വിജയം. ആർ. വരുൺ ഗൗഡ (97.12 ശതമാനം) ഒന്നാം സ്ഥാനവും അറ്റ്‌ലിൻ ജോമോൻ (96.80) രണ്ടാം സ്ഥാനവും പി.ഡി. വേദാന്ത് (95.36) മൂന്നാം സ്ഥാനവും നേടി. 24 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി.
കേരളസമാജം ദൂരവാണിനഗര്‍ വിജിനപുര ജൂബിലി സ്കൂള്‍
കേരളസമാജം ദൂരവാണിനഗറിന് കീഴിലെ വിജിനപുര ജൂബിലി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 89.07% വിജയം. എൻ. നിത്യശ്രീ (99.04 ശതമാനം), എച്ച്.എസ്. റിതിക (97.44), ജി. കഷിക (95.68) എന്നിവരാണ് സ്കൂൾ ടോപ്പർമാർ. 119 വിദ്യാർഥികൾ പരീക്ഷഎഴുതിയതിൽ ഒൻപത് എ പ്ലസ്, 20 എ, 24 ബി പ്ലസ്, 31 ബി, 20 സി പ്ലസ്, രണ്ട് സി എന്നിങ്ങനെ ഗ്രേഡുകൾ ലഭിച്ചു.
കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് ഇന്ദിരാ നഗർ ഹൈസ്കൂൾ
കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ ഇന്ദിരാ നഗർ ഹൈസ്കൂൾ 90. 06% വിജയം സ്വന്തമാക്കി. 161 പേർ പരീക്ഷ എഴുതിയതിൽ 26 പേർക്ക് ഡിസ്റ്റിങ്ഷനും 88 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കെ.ആര്‍ ദീപ്തി (96.96%) സംയുക്ത എസ് പൊന്നൻ (95.84%) എന്നിവർക്ക് ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിച്ചു.
ഇത്തവണത്തെ കർണാടക എസ്എസ്എൽസി പരീക്ഷയില്‍ 66.14 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 8,42,173 വിദ്യാർഥികളിൽ 5,24,984 പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയാണ് ഫലംപ്രഖ്യാപിച്ചത്. ദക്ഷിണ കന്നഡ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. 91.12 ശതമാനം. ഉഡുപ്പി ജില്ല 89.96 ശതമാനം വിദ്യാർഥികളെ വിജയിപ്പിച്ച് രണ്ടാംസ്ഥാനത്തെത്തി. 83.19 ശതമാനവുമായി ഉത്തര കന്നഡയ്ക്കാണ് മൂന്നാംസ്ഥാനം. 42.43 ശതമാനം വിജയവുമായി കലബുർഗി ആണ് അവസാന സ്ഥാനത്ത്. അതേസമയം പരാജയപ്പെട്ടവർക്ക് ഉള്ള സേ പരീക്ഷ മെയ് 26 മുതൽ ജൂൺ 2 വരെ നടക്കും.
<br>
TAGS : SSLC RESULT KARNATAKA
SUMMARY : Karnataka SSLC; Malayali schools win with good results
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…