Categories: KARNATAKATOP NEWS

കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ട്‌ പുനപരിശോധിക്കണം; മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി

ബെംഗളൂരു: കർണാടക ജാതി സർവേ പുനപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനം സർക്കാർ എടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജാതി സെൻസസ് സംബന്ധിച്ച് കർണാടക പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും യോഗത്തിൽ സമവാക്യം ഉണ്ടാകാതിരുന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ലിംഗായത്തുകൾ, വൊക്കലിഗകൾ തുടങ്ങിയ വലിയ ജാതി വിഭാഗങ്ങളുടെ ജനസംഖ്യ മുമ്പ് കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് ചില മന്ത്രിമാർ പരസ്യമായി തന്നെ യോഗത്തിൽ വ്യക്തമാക്കി. 2015 ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ടിൽ കർണാടക സർക്കാരിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതാണെന്നും വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു.

നിലവിലെ റിപ്പോർട്ടിൽ മുസ്ലീം ജനസംഖ്യയിൽ ഏകദേശം 4 ശത്മാനം മുതൽ 6 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സർവേയിലുണ്ട്. അതേസമയം മറ്റ് പല പിന്നോക്ക വിഭാഗങ്ങളുടെയും ജനസംഖ്യ കുറഞ്ഞതായാണ് കാണിച്ചിരിക്കുന്നത്. ഇത് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS: CASTE CENSUS | KARNATAKA
SUMMARY: Former cm asks rechecking the caste census report of State

 

Savre Digital

Recent Posts

ശബരിമല തീര്‍ഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍; എന്‍ട്രി പോയിന്റുകളില്‍ ബുക്കു ചെയ്യാന്‍ സൗകര്യം

തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…

5 hours ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…

6 hours ago

കാർ നദിയിലേക്ക് മറിഞ്ഞ് കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു

ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…

6 hours ago

യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…

7 hours ago

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ; നിർമാണം ഉടൻ, അനുമതി ലഭിച്ചതായി മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…

7 hours ago

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

8 hours ago