ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെ അറസ്റ്റ് ചെയ്തതിന് കർണാടക പോലീസിനെ അഭിനന്ദിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന. ദിവ്യയെ കൂടാതെ സംവിധായകൻ രാം ഗോപാൽ വർമയും കർണാടക പോലീസിന് അഭിനന്ദനവുമായി രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടൻ ഉൾപ്പെടെ രണ്ടുപേർകൂടി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ദർശനൊപ്പം സിനിമയിൽ അഭിനയിക്കുന്ന നടൻ പ്രദോഷ്, ദർശന്റെ അടുത്ത സഹായി നാഗരാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ദർശന്റെ മുഴുവൻ ഇടപാടുകളും നോക്കിനടത്തിയിരുന്നയാളാണ് നാഗരാജ്. ദർശന്റെ മൈസൂരുവിലെ ഫാം ഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളാണ്. ദർശനെയും നടി പവിത്രയെയും മറ്റും അറസ്റ്റുചെയ്തതോടെ നാഗരാജ് ഒളിവിൽപ്പോയിരുന്നു. അതേസമയം, കേസിൽ നടൻ പ്രദോഷിന്റെ പങ്കെന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യംചെയ്യുകയാണ്. മുഖം നോക്കാതെയുള്ള പോലീസിന്റെ നടപടിയെ അംഗീകരിക്കുന്നുവെന്ന് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും പറഞ്ഞു.
ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ചയാണ് ദർശനയെയും സുഹൃത്തായ നടി പവിത്രയെയും കൂട്ടാളികളായ 11 പേരെയും ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ 13 പേരുടെയും ചോദ്യംചെയ്യൽ തുടരുകയാണ്. ഒരാഴ്ചത്തേക്കാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
TAGS: DARSHAN THOOGUDEEPA| KARNATAKA POLICE
SUMMARY: Kudos to Karnataka Police; Divya Spandana and Ram Gopal Varma react to Darshan’s arrest
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…
തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. നാലുപേരെയും ആശുപത്രിയിൽ…
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…