ബെംഗളൂരു: ബെംഗളൂരു വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് ഇത്തവണത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സിദ്ധാരാമയ്യ ആണ് 4 ലക്ഷം കോടിയിലിധകം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബജറ്റിലെ മൊത്തം ചെലവിടൽ (റവന്യൂ, ക്യാപിറ്റൽ, കടം തിരിച്ചടവ്) നാല് ലക്ഷം കോടി രൂപ മറികടക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റ് 3.71 ലക്ഷം കോടി രൂപയുടേതായിരുന്നു.
വ്യാവസായിക വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകൾക്കാണ് ബജറ്റിൽ ശ്രദ്ധ നൽകിയിരിക്കുന്നത്. ബെംഗളൂരുവിനെ അടിമുടി മാറ്റിമറിക്കുന്ന 21 വികസന പദ്ധതികൾക്കായി 1,800 രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 3,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാവേരി ജല വിതരണ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിനായി 550 കോടി രൂപ നീക്കിവെച്ചു. ഇതിന് പുറമെ സബർബൻ റെയിൽ പദ്ധതിക്കായി 8000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
അതേസമയം ബെംഗളൂരു മെട്രോ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ദീർഘിപ്പിക്കുന്നതിനും ബജറ്റിൽ തീരുമാനമായി. ഇതിന് പുറമെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 15,000 കോടി രൂപ ചെലവിട്ട് ഹെബ്ബാൾ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെ തുരങ്കപാത പണിയുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (എസ്ജിഡിപി) 7.4 ശതമാനം നിരക്കിൽ വാർഷിക വളർച്ച രേഖപ്പെടുത്തി. ദേശീയ ജിഡിപി വളർച്ച നിരക്കിനേക്കാൾ മുകളിലാണിത്. കാർഷിക മേഖല 4 ശതമാനം നിരക്കിലും വാർഷിക വളർച്ച രേഖപ്പെടുത്തിയതായി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. കർണാടക ബജറ്റിലെ മൊത്തം ചെലവ് 4,09,549 കോടി രൂപയാണ്.
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ
TAGS: KARNATAKA BUDGET
SUMMARY: CM Siddaramiah announces state budget 2025
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…