ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ ഞായറാഴ്ചയാണ് ഓം പ്രകാശ് കുത്തേറ്റു മരിച്ചത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഓം പ്രകാശിന്റെ മകൻ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസ് പിന്നീട് ഭാര്യ പല്ലവിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പല്ലവി, മകൾ കൃതി, മകൻ കാർത്തികേഷ് എന്നിവരുൾപ്പെടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മൂന്ന് മൊബൈൽ ഫോണുകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. സ്വയരക്ഷയ്‌ക്കായിട്ടാണ് താൻ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പല്ലവി പോലീസിനോട് പറഞ്ഞത്. 1981-ൽ കർണാടക കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2017-ൽ വിരമിച്ചിരുന്നു.
TAGS: BENGALURU | ARREST
SUMMARY: Ex-DGP Om Prakash murder case, Wife arrested
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…