ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊരട്ടി രാജിവച്ചു. നിയമസഭയിലെ ചർച്ചകൾക്ക് ഗുണനിലവാരം ഇല്ലെന്നും, നിയമസഭാംഗങ്ങളുടെ പെരുമാറ്റം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. ഏപ്രിൽ ഒന്നിനകം ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസവരാജ് ഡെപ്യൂട്ടി ചെയർപേഴ്‌സൺ പ്രാണേഷിന് രാജി സമർപ്പിച്ചു. തീർത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയസഭയിലെ സാമാജികരുടെ പെരുമാറ്റം അസ്വസ്ഥത ഉളവാക്കുന്നതാണ്. നേതാക്കൾ അവർ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയാണ്. 45 വർഷമായി താൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ സഭയിൽ തനിക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിലും അസംബ്ലിയിലും നടക്കുന്ന ചർച്ചകളുടെ ഗുണനിലവാരം കുറഞ്ഞുവരികയാണ്. അംഗങ്ങളുടെ പൊതുവായ പെരുമാറ്റം പോലും വഷളായിക്കൊണ്ടിരിക്കുകയാണ്. ഹണി ട്രാപ്പ് പോലുള്ള വിഷയങ്ങൾ സെഷനിൽ ഉയർന്നുവരുന്നത് ചർച്ചകളുടെ ഗുണനിലവാരം തെളിയിക്കുന്നു. അത്തരമൊരു സഭയിൽ അധ്യക്ഷത വഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം രാജികത്തിൽ പറഞ്ഞു.
TAGS: KARNATAKA | RESIGN
SUMMARY: Karnataka Legislative Council Chairperson says quality of debate low, resigns
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…