ബെംഗളൂരു: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പാക്കി ബിജെപി. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ 28 ലോക്‌സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിനെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ കോൺഗ്രസ് കാഴ്ചവെച്ചിട്ടുള്ളത്. മിക്ക സീറ്റുകളിലും കോൺഗ്രസ് – ബിജെപി സ്ഥാനാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്.
ഏവരും ഉറ്റുനോക്കിയ ഹാസൻ മണ്ഡലത്തിൽ പ്രജ്വൽ രേവണ്ണയെ തോൽപ്പിച്ച് കോൺഗ്രസിന്റെ ശ്രെയസ് പട്ടേൽ വിജയിച്ചു. പ്രജ്വല് രേവണ്ണയെ 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശ്രെയസ് പരാജയപ്പെടുത്തിയത്. ലൈംഗികാരോപണം നേരിടുന്ന പ്രജ്വൽ ദിവസങ്ങൾക്ക് മുമ്പാണ് അറസ്റ്റിലായത്.
ബെംഗളൂരു റൂറലിൽ എൻഡിഎ സ്ഥാനാർഥി ഡോ. സി. എൻ. മഞ്ജുനാഥ് വിജയിച്ചു. ഡി. കെ. ശിവകുമാറിന്റെ സഹോദരൻ സി. കെ. സുരേഷ് ആണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയത്. മാണ്ഡ്യയിൽ ജെഡിഎസിന്റെ എച്ച്. ഡി. കുമാരസ്വാമി വൻ മാർജിനോടെ വിജയിച്ചു.
മൈസൂരു-കുടക് മണ്ഡലത്തിൽ യദുവീർ ചാമരാജ് വോഡേയാർ, ശിവമോഗയിൽ ബി. വൈ. രാഘവേന്ദ്ര, ഉഡുപ്പി – ചിക്കമഗളുരുവിൽ കോട്ട ശ്രീനിവാസ് പൂജാരി, ദക്ഷിണ കന്നഡയിൽ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ഉത്തര കന്നഡയിൽ വിശ്വേശ്വർ കാഗേരി ഹെഗ്‌ഡെ, തുമകുരുവിൽ വി. സോമണ്ണ, ചിത്രദുർഗയിൽ ഗോവിന്ദ് എം ഖരജോളെ, ഹാവേരിയിൽ ബസവരാജ് ബൊമ്മൈ, ധാർവാഡിൽ പ്രഹ്ലാദ് ജോഷി എന്നിങ്ങനെയാണ് ബിജെപിയുടെ വിജയ പട്ടിക.
ബെംഗളൂരു സെൻട്രലിൽ കോൺഗ്രസിന്റെ മൻസൂർ അലി ഖാൻ ഏകദേശ വിജയം ഉറപ്പിച്ചിട്ടുണ്ട്. ബെംഗളൂരു സൗത്തിൽ തേജസ്വി സൂര്യ വിജയം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ബിജെപിക്ക് 17 സീറ്റുകളിലും, കോൺഗ്രസ് ഒമ്പതു സീറ്റുകളിലും, ജെഡിഎസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്.
ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ – ബെംഗളൂരു
TAGS: KARNATAKA POLITICS, ELECTION
KEYWORDS: Voting results to be declared soon bjp leads
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…
തിരുവനന്തപുരം: ഐഎഫ്എഫ്കെയില് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…