ബെംഗളൂരു : കലബുറഗി കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസ് പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലി വിവാദം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സർവകലാശാല ഗസ്റ്റ് ഹൗസിൽ വൈകീട്ട് നാലുമുതൽ രാത്രി ഏഴുവരെ ആർ.എസ്.എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ട പരിപാടിനടന്നത്. രജിസ്ട്രാർ ആർ.ആർ. ബിരാദറും ലെയ്സൺ ഓഫീസർ ബസവരാജ് എം. സോമനമരടി, ഫാക്കൽറ്റി അംഗങ്ങളായ ബസവരാജ് ഡോണൂർ, വെങ്കിട്ടരമണ ദോഡി, രോഹിണാക്ഷ ഷിർലാലു എന്നിവരും നൂറോളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സർവകലാശാലയ്ക്ക് പുറത്തുള്ള ഏതാനും ആർഎസ്എസ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സർവകലാശാലാ അധികൃതരെ വിമർശിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. കല്യാണ കർണാടക മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സർവകലാശാല ആരംഭിച്ചതെന്നും എന്നാൽ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപകരം സർവകലാശാലയെ ആർ.എസ്.എസിന്റെ ശാഖയാക്കിയെന്നും മന്ത്രി ആരോപിച്ചു. വിദ്യാഭ്യാസസ്ഥാപനത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് എ.ഐ.എസ്.എഫും പ്രതിഷേധവുമായി എത്തി. വൈസ് ചാൻസലർക്കെതിരേ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം, പരിപാടിയെ ന്യായീകരിച്ച് വൈസ് ചാൻസലർ ബട്ടു സത്യനാരായണ രംഗത്തെത്തി. ആർ.എസ്.എസ്. നിരോധിതസംഘടനയല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ അനുമതി കൊടുക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന അധ്യാപകരും വിദ്യാർഥികളും സർവകലാശാലയിൽ ഉണ്ടെന്നും ചിലർക്കുമാത്രം പരിപാടിനടത്താൻ അനുവദിക്കുകയും ചിലർക്കുമാത്രം നിഷേധിക്കുകയുംചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : RSS | KARNATAKA CENTRAL UNIVERSITY
SUMMARY : RSS meeting at Central University Karnataka triggers controversy
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…