Categories: BENGALURU UPDATES

കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (കെഎഎസ്) ഉദ്യോഗസ്ഥനായ ശിവകുമാറിന്റെ ഭാര്യയും ബെംഗളൂരു സ്വദേശിയുമായ ചൈത്രയാണ് മരിച്ചത്. സഞ്ജയ്നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ചൈത്രയുടെ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മകളെ നന്നായി നോക്കണമെന്നും ജീവിതം ആസ്വദിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവിനുള്ള സന്ദേശവും മരണക്കുറിപ്പിലുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) സെയ്ദുലു അദവത്ത് പറഞ്ഞു. ചൈത്രയുടെ സഹോദരന്റെ പരാതിയിൽ സഞ്ജയ്‌നാഗാർ പോലീസ് കേസെടുത്തു.

Savre Digital

Recent Posts

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതീക്ഷ; കുതിച്ചു കയറി ഓഹരിവിപണി

മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…

2 hours ago

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…

2 hours ago

മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തി; ജാഗ്രത നിര്‍ദേശം

ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…

2 hours ago

കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക്‌ ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…

2 hours ago

ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ

ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…

4 hours ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…

5 hours ago