Categories: KARNATAKATOP NEWS

കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത: തേജസ്വി സൂര്യയുടെ പേരിലെടുത്ത കേസ് തള്ളി

ബെംഗളൂരു : കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരിലുള്ള കേസ് കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെതാണ് വിധി. തേജസ്വി സൂര്യയുടെ ഹർജിയിലാണ് നടപടി

വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന് ഹാവേരിയിലെ ഒരു കർഷകൻ ജീവനൊടുക്കിയതായി ഒരു കന്നഡ ന്യൂസ് പോർട്ടലിൽവന്ന വാർത്ത തേജസ്വി സൂര്യ ‘എക്സി’ൽ പോസ്റ്റുചെയ്തിരുന്നു. ഇതേതുടന്നാണ് ഹാവേരി പോലീസ് കേസെടുത്തത്. തേജസ്വി സൂര്യക്കുപുറമേ വാർത്ത പ്രസിദ്ധീകരിച്ച രണ്ട് ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാരുടെയും പേരിൽ കേസെടുത്തു. 2022-ൽ മഴയിൽ വിളകൾ നശിച്ചുപോയതിനാൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ഹാവേരിയിലെ കർഷകൻ ജീവനൊടുക്കിയ സംഭവമാണ് വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെടുത്തി തേജസ്വി സൂര്യ പോസ്റ്റുചെയ്തത്. വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. പക്ഷേ, പോലീസ് കേസുമായി മുന്നോട്ടുപോയതിനെ തുടർന്നാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
<br>
TAGS : TEJASWI SURYA
SUMMARY : Fake news related to farmer suicide: Case against Tejashwi Surya rejected

Savre Digital

Recent Posts

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

11 minutes ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

41 minutes ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

1 hour ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

2 hours ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

3 hours ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

3 hours ago